ശിവാനി രത്നന് വീണയില്‍ വായിച്ചത് ജീവിതരാഗം. ഹൈസ്കൂള്‍ വിഭാഗം വീണ വായന മത്സരമാണ് ശിവാനിയുടെ ജീവിതരാഗമായി മാറിയത്. കോഴിക്കോട് പയ്യോളി എച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ശിവാനിക്ക് ജീവിതം പരീക്ഷണത്തിന്റേതാണ്. പൂക്കാട് കലാലയത്തിലെ നൃത്താദ്ധ്യാപകനായിരുന്ന അച്ഛന് രത്നസദന് രണ്ടു വര്‍ഷമായി തളര്‍ന്നുകിടപ്പാണ്. അച്ഛന്റെ അനിയന് അനില്‍കുമാറും നാലു വര്‍ഷമായി ചികിത്സയിലാണ്.
വീട്ടിലെ കാര്യങ്ങളും അച്ഛന്റെ ചികിത്സയടക്കമുള്ള കാര്യങ്ങളും നാട്ടുകാരുടെ പിന്തുണയിലാണ് മുന്നോട്ടുപോകുന്നത്. അമ്മ രജനി നഴ്സറി അദ്ധ്യാപികയായിരുന്നെങ്കിലും രത്നസദന് കിടപ്പിലായതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. അദ്ധ്യാപകരുടെ പിന്തുണയാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ സഹായകമായത്.
ശ്രീജു ശ്രീനിവാസാണ് വീണ പരിശീലിപ്പിക്കുന്നത്. നൃത്തത്തിന്റെ ബാലപാഠങ്ങള്‍ ശിവാനി അച്ഛനില്‍ നിന്നും പഠിച്ചിരുന്നു. തുടര്‍ന്ന് ഭരതാഞ്ജലി മധുസൂദന്‍ കീഴില്‍ ശാസ്ത്രീയ നൃത്തവും അഭ്യസിച്ചിട്ടുണ്ട്. മണിയൂര്‍ അട്ടക്കുണ്ടുക്കടവ് വലിയകടവത്താണ് രത്നസദനും കുടുംബവും താമസിക്കുന്നത്. അമ്മ രജനിയ്ക്കും സഹോദരി ശിശിരയ്ക്കും അദ്ധ്യാപകര്‍ക്കും ഒപ്പമാണ് ശിവാനി കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ബി ഗ്രേഡാണ് ശിവാനിക്ക് ലഭിച്ചത്. ഹയര്‍ അപ്പീലിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: