വിഴിഞ്ഞം: തിരുവല്ലം സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്ട്രേഷന് ഫീസിനത്തില്‍ ലഭിച്ച 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന തുക തിരിമറി നടന്ന സാഹചര്യത്തെത്തുടര്‍ന്ന് വകുപ്പ് ഗൗരവമായി കണ്ട് നടപ്പാക്കിയ ഇപേയ്മെന്റ് സംവിധാനം ജില്ലയില്‍ ശാസ്തമംഗലം, പട്ടം, ചാല, തിരുവല്ലം, നേമം എന്നീ സബ്രജിസ്ട്രാര്‍ ആഫീസുകളില്‍ നിലവില്‍ വന്നു. എന്നാല്‍ ആധാരം എഴുത്തുകാര്‍ക്ക് കുറച്ച് പേര്‍ക്ക് മാത്രമേ വകുപ്പ് പരിശീലനം നല്‍കിയിട്ടുളളൂ. ആയതിനാല്‍ ജില്ലയിലെ എല്ലാ എഴുത്തുകാര്‍ക്കും പരിശീലനം നല്‍കുന്നതിനുളള ക്ലാസ്സ് ആള് കേരള ഡോക്കുമെന്റ് റെറ്റേഴ്സ് ആന്റ് സ്െ്രെകബ്സ് അസോസിയേഷന് തിരുവനന്തപുരം ജില്ലകമ്മിറ്റി യുടെ നേതൃത്വത്തില്‍ ഞായറാഴ്ച കിളളിപ്പാലത്തുളള സംഘടനയുടെ കാര്യാലയമായ ആധാരഭവനില് നടക്കും.
ജനുവരി 28ന് ആലപ്പുഴയില്‍ അസോസിയേഷന്റെ കണ്‍വെന്‍ഷനും നടക്കും. പതിനായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്വെന്ഷന് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യും. ജില്ല ഭരണസമിതിയില്‍ ഒഴിവു വന്ന മൂന്ന് സ്ഥാനങ്ങളിലേക്ക് എസ്.കെ.പുരം വിജയ കുമാര്‍, രാജ്കൃഷ്ണന് കവലയൂര്‍, നേമം ഗോപകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ശാസ്തമംഗലം അനില്‍മേനോന്‍, ജില്ല സെക്രട്ടറി വെങ്ങാനൂര്‍ ലാല്‍, ട്രഷറര്‍ നസീര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: