തിരുവനന്തപുരം: പിന്നാക്കക്കാരെ അവഹേളിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. പിന്നാക്ക ജാതിക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒബിസി മോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതിക്കാരെ സര്‍ക്കാര്‍ അനുകൂലികള്‍ കൊന്നൊടുക്കുമ്പോള്‍ പിന്നാക്കക്കാര്‍ക്ക് അനുവദിച്ച സഹായം പോലും നല്‍കാതെ അവഗണിക്കുന്നു. പിന്നാക്ക ക്ഷേമത്തിനു വേണ്ടി അനുവദിച്ച കോടിക്കണക്കിന് രൂപ ചിലവഴിക്കാതെ കെട്ടികിടക്കുന്നു. 80.93 കോടി ഈ വര്‍ഷം വകയിരുത്തിയപ്പോള്‍ 1.62 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. യഥാസമയം അര്‍ഹരായവരുടെ കൈകളില്‍ തുക എത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഭരണം നടത്തുന്നത് പാര്‍ട്ടിക്കാര്‍ക്കു വേണ്ടി മാത്രമാണെന്നും രാജഗോപാല്‍ പറഞ്ഞു.
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. മണി, സെക്രട്ടറിമാരായ ആറ്റുകാല്‍ മോഹനന്, സുജിത്, ജില്ലാ പ്രസിഡന്റ് അരുവാളൂര് ഉണ്ണികൃഷ്ണന്, കൃഷ്ണന്, പ്രകാശ്, പ്രേംകുമാര്‍, കെ.എസ്. ബിജുകുമാര്‍, ശ്രീബുദ്ധന്, കാട്ടാക്കട ഉദയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: