പാനൂര്‍: ബിജെപി പ്രവര്ത്തകന് സന്തോഷ് കുമാര്‍ വധത്തില്‍ പിടിയിലായ പ്രതികള്‍ക്കു വേണ്ടി തലശേരി സിഐ ഓഫീസിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സെക്രട്ടറി നിധിന്.
പ്രതികളെ കസ്റ്റഡിയിലെടുത്തതിനു തൊട്ടുപിന്നാലെ തലശേരിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് സിഐ കെ.എസ്. ഷാജിയോടും സംഘത്തോടും ഭീഷണി സ്വരമുയര്‍ത്തി സംസാരിച്ച നിധിന് പ്രതികള്‍ക്കു പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ധര്‍മ്മടം ലോക്കല്‍ സെക്രട്ടറി എം.കെ. രവിയും പ്രതികള്‍ക്കു വേണ്ടി സ്റ്റേഷനിലെത്തി.
പിണറായി ടൗണില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമാണ് നിധിന്. കേസന്വേഷണം അട്ടിമറിക്കാനുളള ശ്രമമാണ് ഓഫീസ് സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായത്. പ്രതികളെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്ക് പൊള്ളയെന്ന് തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: