ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനായി ഉയര്‍ന്നുവന്ന വന്‍ ജനമുന്നേറ്റം ഫലം കണ്ടു. ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അംഗീകാരം നല്കി. മധുരയിലെ അളകനെല്ലൂരില്‍ ഇന്ന് ജെല്ലിക്കെട്ട്. മുഖ്യമന്ത്രി പനീര്‍സെല്‍വം ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.
തമിഴ്നാട്ടിലെ എല്ലാ സ്ഥലങ്ങളിലും ജെല്ലിക്കെട്ട് നടത്തുമെന്ന് പനീര്‍സെല്‍വം അറിയിച്ചു. കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലും ഉടനെയുണ്ടാകും. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ വന്‍ പ്രക്ഷോഭമാണ് അരങ്ങേറിയത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ വിഭാഗക്കാര്‍ പിന്തുണ നല്കി. സമരം സമാധാനപരമായിരുന്നു.
കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് മുതിര്‍ന്ന പൗരന്മാരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മൂന്ന് ലക്ഷം പേര് ഇന്നലെ മറീന ബീച്ചിലേക്ക് ഒഴുകി. ജെല്ലിക്കെട്ട് അനുവദിക്കണമെന്ന പ്ലക്കാര്‍ഡുകളുമായാണ് ചിലര്‍ നടന്നുനീങ്ങിയത്. യുവാക്കള്‍ തപ്പുകൊട്ടിയും മുദ്രാവാക്യം വിളിച്ചും നീങ്ങി. ഇന്ന് ജെല്ലിക്കെട്ട് നടന്നിട്ടേ മറീനയില്‍ നിന്ന് മടങ്ങുവെന്ന നിലപാടിലാണ് യുവാക്കള്‍. 1965 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനുശേഷം ഇതാദ്യമായാണ് തമിഴ്നാട്ടില്‍ ഇത്തരമൊരു ജനമുന്നേറ്റമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: