കോട്ടയം: ജില്ലയിലെ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച ഒന്‍പത് കൃഷി ഉദ്യോഗസ്ഥര്‍ക്ക് സി.കെ.ആശ എം.എല്‍.എ നാളെ അവാര്‍ഡ് സമ്മാനിക്കും. അസി. ഡയറക്ടര്‍മാരായ ജോര്‍ജ്ജ് ജോസഫ്, ഷാജന് സെബാസ്റ്റ്യന്‍, സ്റ്റെല്ല ജേക്കബ്ബ്, കൃഷി ഓഫീസര്‍മാരായ ലിസ്സി ആന്റണി, എ.ഫസ്ലീന, ശോഭ പി.പി, കൃഷി അസിസ്റ്റന്റുമാരായ പി.എസ്.സലിമോന്‍, ജെയ്നി കെ.എന്‍, എം.എ സല്‍മ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇതോടനുബന്ധിച്ച് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ രാവിലെ 10 ന് നടക്കുന്ന പൊതു സമ്മേളനവും എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിള ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കും. വൈക്കം മുന്‍സിപ്പല്‍ ചെയര്മാന് എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജൈവകാര്‍ഷിക സെമിനാര്‍, ജൈവ പച്ചക്കറി തൈ വിതരണം എന്നിവ നടക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി സെമിനാറും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജെയിംസ് തൈ വിതരണവും ഉദ്ഘാടനം ചെയ്യും. വൈറ്റില ആര്.ആര്.എസിലെ ശാസ്ത്രജ്ഞര്‍ സെമിനാര്‍ നയിക്കും. ഡോ.എന്‍.കെ.ശശിധരന് മോഡറേറ്ററായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: