കോട്ടയം: കേരള ചേരമര്‍ സംഘം 95-ാമത് സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കോട്ടയത്ത് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സുവര്‍ണ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക. ഇന്ന് രാവിലെ 9.30 ന് സംസ്ഥാന പ്രസിഡന്റ് എന്‍.ഒ കുട്ടപ്പന് പതാക ഉയര്‍ത്തും.
തുടര്‍ന്ന് പ്രതിനിധി സമ്മേളനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി കുമരകം ജോഷി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സൗഹൃദസമ്മേളനത്തില്‍ സി.കെ ശശി, പാറമ്പുഴ ഗോപി, വി.റ്റി രാഘവന്, സജി എരുമേലി എന്നിവര്‍ സംസാരിക്കും. നാളെ രാവിലെ 9.30 യുവജന മഹിളാ സമ്മേളനം ആരംഭിക്കും.
സംസ്്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തെരഞ്ഞെടുപ്പ്. വൈകിട്ട് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന പ്രകടനം ലോഗോസ് സെന്റര്‍ വഴി തിരുനക്കര മൈതാനത്ത് എത്തിച്ചേരും.
അവിടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ കെ.സി.എസ് സംസ്ഥാന പ്രസിഡന്റ് എന്‍.ഒ കുട്ടപ്പന് അധ്യക്ഷത വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ പത്മശ്രീ ഗോപിനാഥന് മാസ്റ്റര്‍ നെയ്യാറ്റിന്‍കര, എ.സി ശങ്കര്‍, വി.എസ് ഷാജന്, മുനിസിപ്പല്‍ ചെയര്പേഴ്സന് ഡോ. പി.ആര്. സോന, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, പള്ളം ബ്ലോക്ക് പഞ്ചായത്ത് റ്റി.റ്റി ശശീന്ദ്രന്, ലീല സുഖവാസ്, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്, ഡി. സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍.ഒ കുട്ടപ്പന്, കുമരകം ജോഷി, ഐ.ആര് സദാനന്ദന്, സി.കെ രാജു, കെ.എം ജയിംസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: