കോട്ടയം: കേരള പുലയര്‍ യൂത്ത് മൂവ്മെന്റ് 30-ാം സംസ്ഥാന സമ്മേളനം ഇന്ന് സാഹിത്യ സഹകരണസംഘം ഹാളില്‍ ചേരും. കെപിവൈഎം സംസ്ഥാന പ്രസിഡന്റ് സാബു കാരിശേരി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 512 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സഭയുടെയും വിവിധ പോഷകസംഘടനകളുടെയും സംസ്ഥാന നേതാക്കന്മാര് സമ്മേളനത്തില്‍ പങ്കെടുക്കും. വര്‍ദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെയും കോളേജ് കാമ്പസുകളിലും മറ്റും പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ കൊടിയപീഡനങ്ങള്ക്കിരയാകുന്നതും കൊലചെയ്യപ്പെടുന്നതും അറുതി വരുത്തുവാന്‍ ഉചിതമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനെപ്പറ്റിയും സമ്മേളനം ചര്‍ച്ചചെയ്യും. ജനറല്‍ സെക്രട്ടറി കെ.ടി.ധര്മ്മജന്, പ്രസിഡന്റ് സാബു കാരിശേരി, ഖജാന്‍ജി അനില്‍ ബഞ്ചമണ്പാറ, സ്വാഗതസംഘം ജന.കണ്‍വീനര്‍ അജിത്ത് കല്ലറ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അനില്‍ കരിക്കോട്, സുബാഷ്.എസ്.കല്ലട എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: