കല്‍പ്പറ്റ : ജില്ലയിലെ ക്വാറി മേഖലയിലെ സ്തംഭനത്തിന് കാരണം സര്‍ക്കാരിന്റെയും സിഐടിയുവിന്റെയും ഒത്തുകളി മൂലമാണെന്ന് ബിഎംഎസ് കുറ്റപ്പെടുത്തി. വയനാട്ടിലെ ആയിരകണക്കിന് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ക്വാറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് സംസ്ഥാന സര്‍ക്കാര്‍. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ വോട്ട് വാങ്ങി അധികാരത്തിലെത്തിയശേഷം ജനങ്ങളെ പറ്റിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. സിഐടിയുമായി ഒത്തുചേര്‍ന്ന് തൊഴിലാളികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരുത്തണമെന്നും ജനറല്‍ മസ്ദൂര്‍ സംഘം(ബിഎംഎസ്) ജില്ലാ സെക്രട്ടറി ഹരിദാസന് തയ്യില്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.എന്‍.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. പി.കെ.അച്ചുതന്, പി.കെ.മുരളീധരന്, ഐ.ബി.സജീവന്, കെ.വേലായുധന്, കെ.ഡി.മാത്യു, വി.വേണു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: