കലോത്സവ വേദികളില്‍ അപ്പീലുകളുടെ പ്രളയം സമയക്രമത്തിന്റെ താളം തെറ്റിച്ചു. 5208 പേരാണ് അപ്പീലുമായെത്തി മത്സരിച്ചത്. വിവിധ കോടതികളിലൂടെയും സര്‍ക്കാര്‍ അംഗീകരിച്ച അപ്പീല്‍ അതോറിറ്റികളിലൂടെയും അപ്പീലുകള്‍ കരസ്ഥമാക്കിയവരാണ് ഇവര്‍.
അപ്പീലുകളുമായി മത്സരാര്‍ത്ഥികള്‍ എത്തിയതോടെ വിവിധ മത്സരങ്ങള്‍ ആരംഭിക്കാനും അവസാനിക്കാനും മണിക്കൂറുകള്‍ വൈകി. ഇത് മത്സരാര്‍ത്ഥികളെയും രക്ഷിതാക്കളെയും സംഘാടകരെയും ഏറെ ബുദ്ധിമുട്ടിച്ചു. അപ്പീലുകളുമായി എത്തിയവരില്‍ 332 പേര് അതത് ജില്ലകളിലെ പ്രകടനത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
അപ്പീല്‍ വഴിയുള്ള വരുമാനം 61 ലക്ഷത്തോളം വരും. ഇതില്‍ 16 ലക്ഷത്തോളം മടക്കി നല്‍കിയിട്ടുണ്ട്. സംസ്ഥാന കലോത്സവ വിധി നിര്‍ണയത്തിനെതിരെ 340 ഓളം അപ്പീലുകള്‍ ലഭിച്ചതില്‍ 125 എണ്ണത്തില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. 98 എണ്ണം തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: