പ്രസ്റ്റീജ് ബോയ്
ഖാലിദ് കല്ലൂര്‍
കഥ പറഞ്ഞുതന്ന മുത്തശ്ശിമാര്‍ക്കും കഥ നഷ്ടപ്പെടുന്ന ആധുനിക ബാല്യത്തിനും സമര്‍പ്പിച്ചുകൊണ്ട് ഖാലിദ് കല്ലൂര്‍ രചിച്ചിരിക്കുന്ന കൃതിയാണ് പ്രസ്റ്റീജ് ബോയ്. മുത്തശ്ശിമാരും മുത്തശ്ശി കഥകളും അന്യമായ ലോകത്തിലാണ് നമ്മുടെ കുട്ടികള്‍. അവര്‍ അവരുടേതായ ലോകത്തിലേക്ക് ലോഗോണ്‍ ചെയ്ത് സ്വസ്ഥരാവുന്നു. സഹാനുഭൂതിയുടേയും സാമൂഹ്യബോധത്തിന്റേയും അനുരണനങ്ങള്‍ അവര്‍ക്ക് അനുഭവിക്കുവാനാകുന്നില്ല. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ഖാലിദ് രചിച്ചിരിക്കുന്ന ഈ കൃതി കുട്ടികളില്‍ നന്മകള് വളര്‍ത്താന്‍ ഉതകും. കറന്റ് ബുക്സാണ് പ്രസാധകര്. വില: 100 രൂപ.
ശബരിമല സ്ത്രീപ്രവേശം നന്മയും തിന്മയും
രമ അനന്തപുരി
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുകയാണ്. എന്നാല്‍ ശബരിമല സാധാരണ ക്ഷേത്രമല്ല. അവിടെ കുടിയിരിക്കുന്ന ദേവന്റെ ശക്തി അളക്കാവുന്നതുമല്ല. അവിടെ കുടിയിരിക്കുന്നവനും സ്വാമി. സ്വാമിയെ കാണാനെത്തുന്നവരും സ്വാമി. ലോകത്ത് മറ്റൊരു ആരാധനാലയത്തിലും കാണാന്‍ സാധിക്കാത്ത ഉദാത്ത സങ്കല്പമാണത്. അവിടെ എല്ലാവരും പാലിച്ചുപോരുന്ന ആചാര മര്യാദകളുണ്ട്. ശബരിമല സ്ത്രീ പ്രവേശം എന്ന വിഷയത്തെ ആഴത്തിലും ആധികാരികതയോടെയും സമീപിക്കുന്ന കൃതിയാണ് രമ അനന്തപുരി രചിച്ച ശബരിമല സ്ത്രീപ്രവേശം നന്മയും തിന്മയും എന്ന പുസ്തകം. അംബ ബുക്സ്, ചാരുംമൂടാണ് പ്രസാധകര്. വില: 100 രൂപ.
ഞാനെന്ന ഉടല്ച്ചെടി
ശ്രീജിത് പെരുമാനി
സമകാലിക ജീവിതത്തിന്റെ പരിഛേദങ്ങളും വിമര്‍ശനങ്ങളും ഉള്‍ച്ചേര്‍ന്ന ശ്രീജിത് പെരുമാനിയുടെ കവിതകള്‍. നഷ്ടങ്ങളുടേയും ദുരന്തങ്ങളുടേയും ഹൃദയ സ്പര്‍ശിയായ ആഖ്യാനങ്ങളും നനഞ്ഞുപൊള്ളുന്ന ഈ കവിതകളില്‍ വായിക്കാം. ആത്മബലിയെന്നോ ആത്മരതിയെന്നോ വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള കവിതയ്ക്കുള്ളിലെ കവിതകളും ഈ രചനകളെ ശ്രദ്ധേയമാക്കുന്നു. യെസ്പ്രസ് ബുക്സാണ് പ്രസാധകര്. വില: 60 രൂപ.
റുബിക്സ് ക്യൂബ്
ജോളി കളത്തില്‍
സൂര്യന് കടലില്‍ നിന്ന് ജലമെടുത്ത് മഴയാക്കി നമുക്ക് തിരിച്ചു നല്കുമ്പോള് ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കി ഉദാത്തീകരിക്കുന്നുണ്ട്. അതുപോലെയാണ് കെ.ലാലിന്റെ റുബിക്സ് ക്യൂബിലെ കഥകളും. കഥ പറഞ്ഞ് പോകുന്നതിനൊപ്പം ചില വരികള്‍ക്കൊണ്ട് നമ്മളേയും അതുവഴി സമൂഹത്തേയും ശുദ്ധീകരിക്കാനും ഒരു ശ്രമം നടത്തുന്നുണ്ട്. യെസ്പ്രസ് ബുക്സാണ് പ്രസാധകര്. വില: 80 രൂപ.
അവസ്ഥാന്തരം
അരവിന്ദാക്ഷന് കൊന്നക്കല്‍
അരവിന്ദാക്ഷന് കൊന്നക്കലിന്റെ കവിതാ സമാഹാരമാണ് അവസ്ഥാന്തരം. എഴുതിയേ തീരു എന്ന ഉള്‍വിളികൊണ്ട് എഴുതിയതാണ് ഇതിലെ ഓരോ കവിതയും. മയൂരം പബ്ലിക്കേഷന്‍സാണ് പ്രസാധകര്. വില: 50 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: