കണിയാമ്പറ്റ: ഹൈസ്ക്കൂള്, ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തില്‍ വിജയക്കൊടി പാറിച്ച് നിദാഫാത്തിമയും ഷാര്‍ലറ്റ് എസ് കുമാറും. അപ്പിലൂടെയെത്തിയാണ് ഹെയസെക്കന്ററി വിഭാഗത്തി പിണങ്ങോട് ഡബ്ല്യ എച്ച് എസ് എസ്സുള്ളിലെ നിദാ ഫാത്തിമക്കാണ് മാപ്പിള പാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മൊയ്തീന് കുട്ടി മുല്ല രചിച്ച നടന്തിട്ടാല്ലേ… എന്ന ഗാനമാണ് ആലപിച്ചത്. കല്‍പ്പറ്റ എസ് കെ എം.ജെ സ്കുളിനടുത്ത് താമസിക്കുന്ന പയന്തോത്ത് നാസര്‍ നജ്മ കരുടന്കണ്ടി ദമ്പതിമാരുടെ മകളാണ്. ഏഷ്യനെറ്റ് മൈലാഞ്ചി സീസണ് 4-ല്‍ പാടിയിട്ടുണ്ട്. ബാപ്പു കൂട്ടിലാണ് പരിശീലിപ്പിച്ചത്. ഹൈസ്ക്കൂള് വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ ഡബ്ല്യു എച്ച് എസ് എസ് പിണങ്ങോടിന്റെ ഷാര്‍ലറ്റ് എസ് കുമാറിനാണ് ഒന്നാംസ്ഥാനം. പ്രശസ്ത കവി മച്ചിങ്ങലകത്ത് മൊയ്തീന്റെ മക്കം ഫദ്ഹ് എന്ന കൃതിയിലെ ചീട്ടില്‍ നീ റശൂദിടെ എന്ന ഗാനമാണ് ഷാര്‍ലറ്റ് ആലപിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഉര്‍ദു ഗസലിലും ഷാര്ലറ്റിനായിരുന്നു ഒന്നാംസ്ഥാനം. ലളിതഗാനത്തില്‍ ഷാര്‍ലറ്റിന് എ ഗ്രേഡുണ്ട്. കാവുംവട്ടം ആനന്ദനാണ് ഷാര്‍ലറ്റിനെ സംഗീതം അഭ്യസിപ്പിക്കുന്നത്. പിണങ്ങോട് സ്വദേശിയായ കണിയാമ്പറ്റ ജി എച്ച് എസ് എസിലെ അധ്യാപകനായ സുനില്‍കുമാര്‍-ശാരി ദമ്പതികളുടെ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: