കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ നട ഇന്ന് തുറക്കും. ധനുമാസത്തിലെ തിരുവാതിര നാള് മുതല്‍ 12 ദിവസങ്ങളിലാണ് നടതുറപ്പ് മഹോത്സവം. വൈകിട്ട് നാലുമണിക്ക് ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അകവൂര്‍ മനയില്‍ നിന്ന് രഥഘോഷയാത്രയായി എഴുന്നള്ളിക്കും.
അകവൂര്‍ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കുശേഷം മനയിലെ കാരണവര്‍ കെടാവിളക്കില്‍ നിന്ന് ദീപം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്കു കൈമാറുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പൂക്കാവടിയും വാദ്യഘോഷങ്ങളും പൂത്താലങ്ങളുടെയും അകമ്പടിയോടെ തിരുവാഭരണ രഥഘോഷയാത്ര.
ഊരാണ്മക്കാരായ മൂന്നുമനകളിലെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ രാത്രി എട്ടിന് നടതുറക്കും. തുടര്‍ന്ന് ദേവിയെ പാട്ടുപുരയിലേക്ക് ആനയിക്കും. രാത്രി മുഴുവന്‍ ദേവിയുടെ നട തുറന്നു കിടക്കും. ദിവസവും രാവിലെ 4 മണി മുതല്‍ 1.30 വരെയും വൈകുന്നേരം 4 മണിമുതല്‍ 8.30 വരെയുമാണ് ദര്‍ശനം. 22 രാത്രി 8 മണിക്ക് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: