Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭാരത സമ്പദ് വ്യവസ്ഥയില്‍ ഇനി സാധാരണക്കാരനും ഇടമുണ്ടാവും: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 10:42 am IST
in Kozhikode

ബിജെപി ഉത്തരമേഖലാ പ്രചരണ യാത്രയ്‌ക്ക് വില്ല്യാപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, യാത്രാ നായകന്‍ എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരെ പുഷ്പഹാരം അണിയിക്കുന്നു

വില്യാപ്പള്ളി: ഭാരത സമ്പദ് വ്യവസ്ഥ സാധാരണക്കാരന്റെ ജീവിതത്തെകൂടി പരിഗണിക്കുന്ന വിധത്തിലുള്ളതാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി സം സ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നയിക്കുന്ന ഉത്തരമേഖലാ പ്രചരണ യാത്രക്ക് കുറ്റിയാടി മണ്ഡലത്തിലെ വില്യാപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണവേട്ട കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. തീവ്രവാദികളുടെ പറുദീസയായ കേരളത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കള്ളപ്പണ വേട്ടക്കെതിരെ കൂടുതല്‍ പ്രതിഷേധമുയരുന്നത്. തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറയില്ലാതെ പിന്തുണ നല്‍കുന്ന ഇടത്-വലത് മുന്നണികള്‍ ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നത് സ്വാഭാവികം മാത്രമാണ്. റേഷന്‍ പോലും പാവപ്പെട്ടവന് നല്‍കാന്‍ സാധിക്കാത്ത പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകശമില്ല. പെന്‍ഷന്‍ വിതരണം പോലും രാഷ്‌ട്രീയവല്‍ക്കരിച്ച സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് ഓശാന പാടാന്‍ തയ്യാറാവാത്ത മഹാഭൂരിപക്ഷത്തെ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത് കേരള ജനത ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും വേണ്ടി ഇടതു വലതു മുന്നണികള്‍ നടത്തുന്ന ഒത്തുകളി രാഷ്‌ട്രീയമാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണം. ഇരുമുന്നണികളുടേയും കള്ളപ്രചരണത്തിന് അല്‍പ്പായുസ്സ് മാത്രമാണെന്നും കള്ളപ്പണം കണ്ടുകെട്ടിയ കേന്ദ്ര നടപടികളുടെ ഗുണഫലം സാധാരണക്കാരന്‍ അനുഭവിച്ചു തുടങ്ങുന്നതോടെ കള്ളപ്പണ മുന്നണികളെ ചവറ്റുകൊട്ടയിലെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് പി.പി. മുരളി അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് വി.വി. രാജന്‍, രാമദാസ് മണലേരി, വി.വി. അച്യുതന്‍, ഗോപാലന്‍, രാജന്‍, ബീന, സിനൂപ് രാജ്, എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. എ.എന്‍. രാധാകൃഷ്ണന്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു. അഡ്വ. ദിലീപ് സ്വാഗതവും, അരീക്കല്‍ രാജന്‍ നന്ദിയും പറഞ്ഞു. ഇന്നലെ രാവിലെ ഫറോക്കില്‍ നിന്നാരംഭിച്ച യാത്രാ പര്യടനം വില്യാപ്പള്ളിയിലെ സ്വീകരണത്തോടെ സമാപിച്ചു.

ഫറോക്ക്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നയിക്കുന്ന ഉത്തര മേഖലാ പ്രചരണ യാത്രക്ക് ബേപ്പൂര്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഫറോക്കില്‍ സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡന്റ് പി.കെ. പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. കെ. സജീവന്‍, സംസ്ഥാന വക്താവ് പി.രഘുനാഥ്, ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്‍, ടി.പി. സുരേഷ്, ടി.പി. ജയചന്ദ്രന്‍, അഡ്വ. കെ.പി. പ്രകാശ്ബാബു, ജയാ സദാനന്ദന്‍, സി. അമര്‍നാഥ്, വി. മോഹനന്‍, കെ. വാസുദേവന്‍, നാരങ്ങയില്‍ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. എം.പി. മോഹനന്‍, കെ.പി. ബൈജു, സി. പ്രേമാനന്ദ്, പി. ഗിരീഷ്, കൗണ്‍സിലര്‍മാരായ ടി. അനില്‍കുമാര്‍, ഷൈമ പൊന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വീകരണത്തിന് യാത്രാ നായകന്‍ എ.എന്‍. രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.

പന്തീരാങ്കാവില്‍ നടന്ന വന്‍ സ്വീകരണ സമ്മേളനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കെ.സി. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ശിവദാസന്‍, എം. സുരേഷ്, ടി. ചക്രായുധന്‍, കെ. നിത്യാനന്ദന്‍, അയനിക്കാട് ശശിധരന്‍, പുഷ്പാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വി.വി. രാജന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, അഡ്വ. വി.പി. ശ്രീപത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ നായകന്‍ എ.എന്‍. രാധാകൃഷ്ണനെ വിവിധ പോഷക സംഘടനാ നേതാക്കള്‍ ഹാരമണിയിച്ചു.

കക്കോടി:എലത്തൂര്‍ മണ്ഡലം കമ്മിറ്റി കക്കോടിയില്‍ നല്‍കിയ സ്വീകരണത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മണ്ഡലം പ്രസി.ടി. ദേവദാസ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍, അഡ്വ. മുഹമ്മദ് റിഷാല്‍, ബിന്ദുചാലില്‍, സി.പി. സതീശ്, കെ. പി.ചന്ദ്രന്‍, ടി. അനൂപ്, സുരേഷ് ബാലുശ്ശേരി എ. ജനാര്‍ദ്ദനന്‍, എ.പി. രാമചന്ദ്രന്‍, ഗിരിജ ബിനിഷ, വിനീത്, ബിന്ദുകുരുവട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. എം. സുരേഷ് സ്വാഗതവും കൃഷ്ണദാസ്‌കാക്കൂര്‍ നന്ദിയും പറഞ്ഞു

കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ എ.എന്‍. രാധാകൃഷ്ണന്‍, നേതാക്കളായ വി.കെ. സജീവന്‍, പി. രഘുനാഥ്, പി. സദാനന്ദന്‍, വി.വി. രാജന്‍, ടി.പി. ജയചന്ദ്രന്‍, അലി അക്ബര്‍, വി. കെ. ജയന്‍, എ.പി. രാമചന്ദ്രന്‍, ടി.കെ. പത്മനാഭന്‍, എം.സി. ശശീന്ദ്രന്‍, അഡ്വ. വി. സത്യന്‍, വി.കെ. ഉണ്ണികൃഷ്ണന്‍, കെ. പി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

യാത്രക്ക് ഇന്ന് രാവിലെ 9 ന് കല്ലാച്ചിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് പേരാ മ്പ്ര(10.00), ഉള്ളിയേരി (11.00), താമരശ്ശേരി (12.00), ഈങ്ങാപ്പുഴ (1.00), കല്‍പ്പറ്റ (3.00), ബത്തേരി (4.00), എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 6 ന് മാനന്തവാടിയില്‍ സമാപിക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.