ചാലക്കുടി: പ്രകൃതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കാരണം ഭാവിയില്‍ കുടിവെള്ളത്തിനായി അലയേണ്ടി വരുമെന്നും വെള്ളം ലഭിക്കാതെ മരണം വരെ സംഭവിക്കുന്ന അവസ്ഥായണ് വരാന്‍ പോകുന്നതെന്നും സാമൂഹ്യ പ്രവര്‍ത്തക ദയാബായി പറഞ്ഞു.പോട്ടയില്‍ ജൈവരീതിയില്‍ കൃഷിചെയ്യുന്ന രക്തശാലി പാടത്ത് എസ്.പി.സി.കേഡറ്റുകളും,എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍. പ്രകൃതിക്ക് ഇണങ്ങി ജീവിക്കുവാന്‍ നാം തയ്യാറാകണം.
ജൈവ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പാചക കളരി വേറിട്ട അനുഭവമായി. വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇവിടെ തയ്യാറാക്കിയത്. രാവിലെ എത്തിയ ദയാഭായി വൈകിട്ട് നാല് മണിവരെ വിദ്യാര്‍ത്ഥികളുമായി ചിലവഴിച്ചു.ഇരിഞ്ഞാലക്കുട ക്രൈസ്രറ്റ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ സമീപത്തെ കോരഞ്ചിറ കുളവും വൃത്തിയാക്കി.ചാലക്കുടി എസ്.ഐ ജയേഷ് ബാലന്,സിപിസി കോഡിനേറ്റര്‍ സീനിയര്‍ സിപിഒ കെ.സി,സുരേഷ്,സി.വി.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: