തൃശൂര്‍: പാലക്കാട്ടേക്ക് ബസ്സ് സര്‍വീസ് നടത്താത്തതിനെച്ചൊല്ലി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ തര്‍ക്കം. പാലക്കാട് ജില്ലയില്‍ വൈകീട്ട് 6വരെ ഇന്നലെ ഹര്‍ത്താലായിരുന്നു. എന്നാല്‍ ഈ സമയം കഴിഞ്ഞിട്ടും തൃശൂര്‍ ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തിയില്ല. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ സ്റ്റാന്റില്‍ ബഹളം വെച്ചു. രാത്രി പത്തുമണിയായിട്ടും ബസ്സ് സര്‍വീസ് നടത്താന്‍ അധികൃതര്‍ തയ്യാറായില്ല. ഹര്‍ത്താലിന്റെ പേരുപറഞ്ഞ് ജീവനക്കാര്‍ മുങ്ങിയതാണ് സര്‍വീസുകള്‍ തടസ്സപ്പെടാന്‍ ഇടയാക്കിയത്. പ്രശ്നം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി. പ്രതിഷേധക്കാര്‍ മറ്റു ഭാഗങ്ങളിലേക്കുള്ള ബസ്സുകളും തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. നാലുപേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് രാത്രി പത്തരയോടെ പാലക്കാട്ടേക്ക് ബസ്സ് അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: