തൃശൂര്‍: ഉത്സവാഘോഷങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യമാണെന്നും തൃശൂര്‍ പൂരമുള്‍പ്പെടെയുള്ള കേരളത്തിലെ ഉല്‍സവാഘോഷങ്ങളുടെ പകിട്ട് കുറയില്ലെന്നും, ആചാരാനുഷ്ഠാനങ്ങള്‍ തുടരാനും ഉല്‍സവാഘോഷങ്ങള്‍ അതിന്റെ മഹിമയോടെ തന്നെ നടത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രിമാരായ എ.സി.മൊയ്തീനും, വി.എസ്.സുനില്‍കുമാറും. ആനയുടമ, ഉല്‍സവ കോര്‍ഡിനേഷന്‍ കമ്മിറ്റി, ദേവസ്വം കമ്മിറ്റികള്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉല്സവരക്ഷാസംഗമത്തിലാണ് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയത്. വെടിക്കെട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് ഇടപെടല്‍ നടത്തുമെന്ന് സി.എന്‍.ജയദേവന് എം.പിയും സംഗമത്തില്‍ വ്യക്തമാക്കി. മേയര്‍ അജിത ജയരാജന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍,കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്ശന്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ആനയുടമ സംഘം നേതാവ് സി.എ.സുന്ദര്മേനോന്, ഉല്‍സവ കോ-ഓര്‍ഡിനേഷന്‍ ജന.സെക്രട്ടറി വല്സന് ചമ്പക്കര, ആന തൊഴിലാളി സംഘം നേതാവ് ബാബു എം പാലിശേരി, ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്,പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍, ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ദേവസ്വം കമ്മിറ്റി പ്രതിനിധികള്‍ എന്നിവരും സംഗമത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: