തൃശൂര്‍: പടിഞ്ഞാറെകോട്ട വികസനത്തിനെന്ന പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പെരുവഴിയിലാക്കി കോര്പറേഷന് നീക്കം. പുനരധിവസിപ്പിക്കാനായി ഫഌറ്റ് സമുച്ചയം പണിയാമെന്ന് മുന്‍ ഭരണസമിതി ചൂണ്ടിക്കാട്ടിയ സ്ഥലത്ത് നാല് വ്യാപാരികള്‍ക്കുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടുന്നതിനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്ക്കത്തെിയ കോര്പറേഷന് അധികൃതരെ സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.
എം ജി റോഡ് വികസനത്തിനായി ഒഴിപ്പിക്കേണ്ടി വന്ന നാല് കച്ചവടക്കാര്‍ക്ക് കടമുറികള്‍ നല്‍കേണ്ടതിനാലാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
14 ലക്ഷം രൂപ ചെലവിട്ടാണ് നാല് പേര്‍ക്കായി കെട്ടിടം പണിയാന്‍ അനുമതിയായിട്ടുള്ളതെന്നും അവര്‍ സമരക്കാരോട് പറഞ്ഞു. എന്നാല്‍, ഇവിടെ നിന്നും ജംഗ്ഷന് വികസനത്തിനെന്ന പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് മറുപടിയുമില്ല.
ജംഗ്ഷനില്‍ ഗാതാഗത കുരുക്കിന് പരിഹാരം കാണുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മേല്‍പാലം നിര്‍മ്മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ തുക വകകൊള്ളിച്ചിരുന്നു. ഇതൊന്നും വകവയ്ക്കാതെയുള്ള തീരുമാനം സ്വാര്‍ത്ഥ താല്പര്യത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വികസന പ്രക്രിയയില്‍ ദീര്‍ഘവീക്ഷണമില്ലാതെയും കുടിയൊഴിപ്പിക്കെപ്പെട്ടവരെ പെരുവഴിയിലാക്കിയുമുള്ള നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും സിപിഐ സൗത്ത് ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: