തൃശ്ശൂര്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കേരള കണ്വന്നും ആര്‍ഷ ദര്‍ശന പുരസ്കാര സമര്‍പ്പണവും ഇന്ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. രാവിലെ ഒമ്പതിന് ആധ്യാത്മിക വിചാരസഭ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. കെഎച്ച്എന്‍എ പ്രസിഡന്റ് സുരേന്ദ്രന് നായര്‍ അധ്യക്ഷത വഹിക്കും.
സനാതന ധര്‍മ്മത്തിലെ സമകാലീന സമസ്യകള്‍ എന്ന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ ഭാ സുരേന്ദ്രന്, കെഎച്ച് എന്‍എ മുന്‍ പ്രസിഡന്റുമാരായ മന്മഥന് നായര്‍, അനില്‍കുമാര്‍ പിള്ള, രാംദാസ് പിള്ള, ടി. എന്‍. നായര്‍ എന്നിവര്‍ പ്രസംഗിക്കും.ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സാംസ്കാരിക വിചാരസഭ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് ഉദ്ഘാടനം ചെയ്യും.ആധുനിക മലയാള സാഹിത്യ ദര്‍ശനം, പ്രവാസം, സമന്വയം എന്നതാണ് സാംസകാരിക വിചാരസഭയുടെ വിഷയം. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ. പി. മോഹനന് വിഷയാവതരണം നടത്തും. കവി ആലംകോട് ലീലാകൃഷ്ണന്, നിരൂപകന് ആഷാമേനോന്, തുഞ്ചന്‍ സ്മാരകസമിതി സെക്രട്ടറി ടി. ജി. ഹരികുമാര്‍, നോവലിസ്റ്റ് ശ്രീകുമാരി രാമചന്ദ്രന്, കവി പി ടി നരേന്ദ്രമേനോന്, മാധ്യമ പ്രവര്ത്തകന് എം. പി. സുരേന്ദ്രന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.വൈകീട്ട് നാലിന് നടക്കുന്ന പുരസ്കാര സമര്‍പ്പണ സമാദരണ സഭ ഡോ. എം.ലീലാവതിയും ഉദ്ഘാടനം ചെയ്യും.
പ്രഥമ ആര്‍ഷദര്‍ശന പുരസകാരം അക്കിത്തത്തിന് സുരേന്ദ്രന് നായര്‍ സമ്മാനിക്കും.സാഹിത്യകാരന് സി.രാധാകൃഷ്ണന് അവാര്‍ഡും പ്രൊ കെ. പി. ശങ്കരന് പുരസ്കാര ജേതാവിനെയും പരിചയപ്പെടുത്തും. ശ്രീകുമാരന്‍ തമ്പി, വി. മധുസൂദനന് നായര്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, ജി. പ്രഭ എന്നിവരെ പ്രത്യേകം ആദരിക്കും.തുടര്‍ന്ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കലാസന്ധ്യയോടെ കണ്വന്ഷന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: