തൃശൂര്‍: കൊയ്ത്ത് ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി. കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ ഫണ്ടില്ല. കൊയ്ത്ത് മുടങ്ങുമെന്ന് ആശങ്ക. ജില്ലയില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ജനുവരി രണ്ടാംവാരത്തോടെ ആരംഭിക്കുന്നതാണ്. തൃശൂര്‍-പൊന്നാനി കോള്‍ വികസന അതോറിറ്റിയുടെ കീഴില്‍ വാങ്ങിയ 50 കൊയ്ത്ത് മെതിയന്ത്രങ്ങളില് ഭൂരിപക്ഷവും അറ്റകുറ്റപണി നടത്തിയാലേ കൊയ്ത്തിന് ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ അറ്റകുറ്റപണി നടത്താന്‍ സ്പെയര്‍പാര്‍ട്സ് വാങ്ങുവാന്‍ 5ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് ആറുമാസം കഴിഞ്ഞിട്ടും അനുവദിച്ചിട്ടില്ല. ഇതുമൂലം 50 കൊയ്ത്ത് മെതിയന്ത്രങ്ങളും പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയില്ല. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും നിലവിലുണ്ട്. കയറ്റിറക്ക് കൂലിയെ സംബന്ധിച്ചും പ്രശ്നങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ സുഗമമായ കൊയ്ത്തിനും സംഭരണത്തിനും കൃഷിവകുപ്പ് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ജില്ലാ കോള്‍ കര്‍ഷകസംഘം പ്രസിഡണ്ട് കെ.കെ.കൊച്ചുമുഹമ്മദ് ആവശ്യപ്പെട്ടു. കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാകളക്ടര്‍ വിളിച്ചുകൂട്ടണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: