വിയ്യൂര്‍:വിവാദങ്ങള്‍ക്കിടെ ജയില്‍ ഉപദേശക സമിതിയുടെ ആദ്യയോഗം ഇന്ന് ചേരുന്നു. സിപിഎം തടവുകാര്‍ ജയിലില്‍ ഭരണം നടത്തുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പാര്‍ട്ടിനേതാക്കളെ മാത്രം ഉള്‍പ്പെടുത്തി പുതിയ ജയില്‍ ഉപദേശകസമിതി രൂപീകരിച്ചിട്ടുള്ളത്. എല്‍ ഡി എഫ് അധികാരത്തില്‍ വന്നതിനെ ശേഷം പുതിയ ഉപദേശക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. അംഗങ്ങളായി സി.പി. എം ത്യശൂര്‍ ഏരിയ സെക്രട്ടറിയും സി ഐ .ടി.യു നേതാവുമായ പി കെ ഷാജന്. എ ഐ വൈ.എഫ്.ജില്ല സെക്രട്ടറി ടി പ്രദിപ്കുമാര്‍. എം എല്‍ എ കെ.വി അബുദുള്‍ ഖാദര്‍ എന്നിവരെ യാണ് എല്‍ ഡി എഫ് നോമിനറ്റേ് ചെയ്തിട്ടുള്ളത്.
മാസങ്ങളായി ജയില്‍ ഉപദേശക സമിതി ചേര്‍ന്നിട്ട് . ടി.പി.ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതികള്‍ക്കെതിരെ ജയില്‍ അധികൃതര്‍ക്ക് തന്നെ നിരവധി പരാതികളാണ് ഉള്ളത്. ജീവനക്കാരുടെ വന്‍കുറവ്. ഉല്‍ഘാടനം കഴിഞ്ഞിട്ടും വെറുതെകിടക്കുന്ന െൈഹടക് ജയില്‍, ജാമ്യകാലാവധി കഴിഞ്ഞിട്ടും പുറത്തുപോകന്‍ പറ്റാത്താവര്, തടവുകാരുടെ പ്രശ്നങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളാണ് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നത്.കൊടിസുനി അടക്കമുള്ള കൊടും കുറ്റവാളികള്‍ ജയിലില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ഇവരെ ഭയന്നാണ് ജയില്‍ തടവുകാരും ജീവനക്കാരും കഴിയുന്നത്. മുമ്പ് ഈ തടവുകാരെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സി.പി.എം ജയിലിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. അന്ന് സമരത്തിന് നേതൃത്വം നല്‍കിയത് പി.കെ.ഷാജനും .എംഎല്‍എ കെ.വി.അബുദുള്‍ ഖാദറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: