തൊടുപുഴ: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ നാടോടി നൃത്തത്തില്‍ മുരിക്കടി എംഎഐ ഹൈസ്‌കൂളിലെ അഭിരാമി ഒന്നാമതെത്തി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംസ്ഥാനതല കലോത്സവത്തില്‍ രണ്ട് തവണഎ ഗ്രേഡ് ലഭിച്ചു. കാതുകുത്തല്‍ ദിനത്തില്‍ ഒഴുക്കില്‍ പെട്ട് മരിക്കുന്ന കുട്ടിയുടെ ദയനീയതയാണ് നാടോടി നൃത്തത്തിലൂടെ അഭിരാമി അവതരിപ്പിച്ചത്. കെന്നഡി എന്ന അധ്യാപകനാണ് വര്‍ഷങ്ങളായി അഭിരാമിയെ നാടോടി നൃത്തം അഭ്യസിപ്പിച്ചിരുന്നത്. ഇത്തവണ കുമാര്‍, റോബിന്‍ എന്നിവര്‍ പരിശീലിപ്പിച്ചു. വെള്ളാരംകുന്ന് കല്ലേപുരയിടത്തില്‍ സനീഷ്-ബിന്ദു ദമ്പതികളുടെ മകളാണ് അഭിരാമി.
















