ഇരിങ്ങാലക്കുട : കാറളം കുടിവെള്ള പദ്ധതിക്കുള്ള ജംഗ്ഷന് ബോക്സ് നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. കാറളം പടിയൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈനിന്റെ വാല്‍വ് സ്ഥാപിച്ച ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വൈകുന്നത്. ഇതുമൂലം സമീപത്തെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അവതാളത്തിലായതാണ് കര്‍ഷകരടക്കമുള്ള നാട്ടുകാരെ ചൊടിപ്പിച്ചത്. ജംഗ്ഷന് ബോക്സ് സ്ഥാപിക്കുന്നതിനായി കാറളം സെന്ററില്‍ റോഡിനോട് ചേര്‍ന്ന് വലിയ കുഴിയെടുത്തിട്ട് ഇരുപത് ദിവസമായി. വാല്‍വിന് ചുറ്റും ഒരുമീറ്റര്‍ വീതിയില്‍ രണ്ട് മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ബോക്സാണ് നിര്‍മ്മിക്കേണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.പ്രതിഷേധം ശക്തമായതോടെ അസി.എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. വ്യാഴാഴ്ച തന്നെ പണി പൂര്‍ത്തിയാക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരം നിറുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: