ഇരിങ്ങാലക്കുട : മുരിയാട് കശുവണ്ടി കമ്പനിയില്‍ നിന്നും യന്ത്ര സാമഗ്രികള്‍ മോഷ്ടിച്ച അസം സ്വദേശി ജോഹര്‍ അലി(26)യെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ സുരേഷ് കുമാറും സംഘവും കരുവന്നൂരില്‍ നിന്നും പിടികൂടി. പുതുവത്സരദിനത്തില്‍ രാത്രി 12 മണിയോടെയാണ് മുരിയാട് കശുവണ്ടി കമ്പനിക്ക് അകത്ത് അതിക്രമിച്ച് കയറി യന്ത്ര സാമഗ്രികള്‍ അഴിച്ചെടുത്ത് മോഷ്ടാവ് താമസിക്കുന്ന കരുവന്നൂരിലെ താമസസ്ഥലത്ത് ഒളിച്ച് വെക്കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്വദേശമായ അസമിലും അനവധി മോഷണ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിനോട് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും അടുത്തിടെ നടന്ന മോഷണ കേസുകളിലും ഇയാളുടെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുവന്നൂരിലെ ഇരുമ്പ് കച്ചവട സ്ഥാപനത്തില്‍ ഒരു വര്‍ഷമായി ജോലി ചെയ്തുവരുന്ന മോഷ്ടാവ് രാത്രികാലങ്ങളില്‍ മോഷണത്തിന് ഇറങ്ങുന്നതാണ് പതിവ്. മോഷ്ടിച്ച് കിട്ടുന്ന പണം മദ്യപാനത്തിനും ആര്‍ഭാട ജീവിതത്തിനുമാണ് ഇയാള്‍ ഉപയോഗിക്കുന്നത്. കേടായ മോട്ടോറുകളും മറ്റ് യന്ത്രങ്ങളും റിപ്പയര്‍ ചെയ്യുന്നതില്‍ ഇയാള്‍ വിദഗ്ദ്ധനാണ്. ഇരിങ്ങാലക്കുട എസ് ഐ വി പി സിബീഷ്, സീനിയര്‍ സി പി ഒ മാരായ മുരുകേഷ് കടവത്ത്, അനീഷ് കുമാര്‍, എ വി വിനോഷ്, വി എന്‍ പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: