കുന്നംകുളം: ഉദ്ഘാടന വേദിയില്‍ എത്തിചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എഴുന്നേറ്റ് പോയതില്‍ മന്ത്രി ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്ന വിശിഷ്ട വ്യക്തികള്‍ക്ക് അമ്പരപ്പ്. നഗര പ്രദക്ഷിണ ഘോഷയാത്രക്ക് ഒടുവിലാണ് കുട്ടികള്‍ ഉദ്ഘാടന വേദിയില്‍ എത്തിയത്. അധ്യക്ഷ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ കുട്ടികള്‍ എഴുന്നേറ്റ് പോകാന്‍ ആരംഭിച്ചു. ഇതോടെ വേദിയിലിരുന്നവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. കലോത്സവ സന്ദേശം നല്കാന് എത്തിയ സിനിമാ താരം ജയരാജ് വാര്യര്‍ ഇത് തന്നെ നിരാശനാക്കിയെന്ന് പറഞ്ഞു.
സംഘാടകരുടെ ഏകോപനത്തില്‍ കാര്യമായ വീഴ്ചകള്‍ ഉണ്ടെന്നാണ് പരക്കെയുളള അഭിപ്രായം. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രമുഖ വ്യക്തികള്‍ക്കും കൗണ്‍സിലര്‍ മാര്‍ക്കും നല്‍കേണ്ട ബാഡ്ജുകള്‍ മുഴുവന്‍ പേര്‍ക്കും കൊടുക്കാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: