ഇരിങ്ങാലക്കുട : അരിപ്പാലം പതിയാംകുളങ്ങര ശ്രീഭുവനേശ്വരി വിദ്യാനികേതന്‍ സ്കൂളിലെ പൈപ്പുകളും ടാപ്പുകളും ടേയിലറ്റുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. രണ്ടു ക്ലാസ് റൂമിന്റെ പൂട്ട് തല്ലി തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. . ഇന്നലെ രാത്രിയാണ് സ്കൂളില്‍ അക്രമം കാണിച്ചിരിക്കുന്നത്.
സ്കൂള്‍ അധികൃതര്‍ കാട്ടൂര്‍ പോലീസില്‍ പരാതി നല്കി. സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിപിഎം ഡിവൈഎഫ്ഐക്കാര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാകാം സ്കൂള്‍ അക്രമമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: