തൃശൂര്‍: അവിനാശ് ജീവിതത്തിലേക്ക് തിരിച്ച് നടക്കുന്നു. നാട്ടകം ഗവ. പോളിടെക്നിക്കില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരമായ റാഗിങ്ങിന് ഇരയായ അവിനാശ് ചികിത്സകഴിഞ്ഞ് ഇന്നലെ തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങി. തന്നെ ചികിത്സിച്ച ഡോ. ജയരാജ്, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവരോടെല്ലാം നന്ദിപറഞ്ഞാണ് മാതാപിതാക്കളോടൊപ്പം അവിനാശ് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് യാത്രയായത്. അതേസമയം അവിനാശിന്റെ കുടുംബത്തിന് നല്‍കുമെന്ന് പറഞ്ഞ സഹായവാഗ്ദാനങ്ങളൊന്നും ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തുടര്‍പഠനം സംബന്ധിച്ച ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ല. നാട്ടകം പോളിടെക്നിക്കിലേക്ക് ഇനി ഇല്ല എന്ന നിലപാടിലാണ് അവിനാശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: