കോഴിക്കോട്: എം. ടി. വാസുദേവന്്യൂനായര്ക്ക് നല്കാന് പ്ലാവിന് തൈയുമായി എത്തിയ മന്ത്രിക്ക് എം.ടി.യെ കാണാതെ മടങ്ങേണ്ടി വന്നു. ഐക്യദാര്‍ഢ്യത്തിന്റെ ചിഹ്നമായി പ്ലാവിന്‍തൈ ഏന്തിയെത്തിയത് കൃഷി മന്ത്രി വി എസ് സുനില്‍കുമാറാണ്. എന്നാല്‍ മന്ത്രിയും പരിവാരങ്ങളും കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും എം.ടി. യെ കാണാനായില്ല. തിരൂര്‍ തുഞ്ചന്പറമ്പിലായിരുന്നു എം.ടി. വാസുദേവന്‍ നായര്‍.
വൈകീട്ട് നാലരയോടെയാണ് മന്ത്രി കൊട്ടാരം റോഡിലെ എം ടി യുടെ വീട്ടിലെത്തിയത്. കയ്യിലുണ്ടായിരുന്ന പ്ലാവിന് തൈ മന്ത്രി എം .ടി. യുടെ ഭാര്യയെ ഏല്‍പ്പിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. എം.ടി. വീട്ടിലില്ലെന്നറിഞ്ഞിട്ടും മാധ്യമശ്രദ്ധ ലഭിക്കാനാണ് മന്ത്രിയുടെ സന്ദര്‍ശന നാടകം ഉണ്ടായത്.
തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തുഞ്ചന്‍ പറമ്പിലെത്തി എം. ടി. യെ കണ്ടെങ്കിലും അദ്ദേഹം എന്തെങ്കിലും പ്രതികരിച്ചതായി മന്ത്രി വെളിപ്പെടുത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: