ഇരിങ്ങാലക്കുട : വിവാഹ സല്‍ക്കാരം നടക്കുന്നതിനിടയില്‍ അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയുടെ സ്വര്‍ണ്ണവളകളും മാലയുമായി അഞ്ചുപവന്‍ മോഷണം പോയി. ഇരിങ്ങാലക്കുട ആലേങ്ങാടന്‍ മാര്‍ട്ടിന്റെ മകളുടെ വളകളും മാലയുമാണ് മോഷ്ടിക്കപ്പെട്ടത്.
ചൊവ്വാഴ്ച കത്തിഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടയിലായിരുന്നു സംഭവം. കുട്ടിയും അമ്മയും ഐസ്ക്രീം കഴിച്ചുകൊണ്ടുനില്ക്കെ കുട്ടിയുടെ കൈയ്യില്‍ മറ്റൊരാളിന്റെ ഐസ്ക്രീം കൊണ്ട് വ്യത്തികേടായി. ഇതിനെ തുടര്‍ന്ന് വ്യത്തിയാക്കി നല്‍കാമെന്ന് അയാള്‍ അറിയിച്ചെങ്കിലും അവര്‍ അത് നിരാകരിച്ച് ബാത്ത് റൂമില്‍ ചെന്ന് കുട്ടിയെ വ്യത്തിയാക്കി. എന്നാല്‍ പിന്നിട് വീണ്ടും അയാള്‍ ഐസ്ക്രീം കൈയ്യിലാക്കി കഴുകിതരാമെന്ന വ്യാജേനെ കൊണ്ടുപോയിയാണ് മാലയും വളകളും ഊരിയെടുത്തതെന്ന് കുട്ടി പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
എന്നാല്‍ ഹാളില്‍ സെക്യൂരിറ്റി കാമറ ഉണ്ടായിരുന്നില്ല. മോഷണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം വിവാഹത്തിന് വന്നവരുടെ ക്യാമറയില്‍ നിന്നും പോലിസ് കണ്ടെത്തി. അന്തിക്കാട് അടക്കം ജില്ലയുടെ പലയിടത്തും ഇത്തരത്തില്‍ മോഷണം നടക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു.
പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ ഇരിങ്ങാലക്കുട സി.ഐയുടെയോ 9497987139 , എസ് ഐയുടെയോ 9497980533 നമ്പറിലോ അറിയിക്കേണ്ടതാണെന്ന് പോലിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: