ചാലക്കുടി: കൊരട്ടി ഇന്ഫോര്ക്കില് അയ്യായിരത്തോളം ഐടി പ്രൊഫഷനലുകള്‍ക്ക് തൊഴില്‍ സാധ്യത. പക്ഷെ സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു. ഏപ്രില്‍ മാസത്തില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു ഇന്ദീവരത്തിന്റെ ഉദ്ഘാടനം നടത്തിയത്.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും ഇന്ദീവരം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായിട്ടില്ല. കൂടതല്‍ തൊഴില്‍ സാധ്യതകളില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് ഐടി പ്രൊഫഷനലുകള്‍. പൂര്‍ണ്ണമായി നിര്‍മ്മാണ പ്രവൃത്തികളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാത്ത കാരണം രണ്ട് കമ്പനികള്‍ മാത്രമാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. കൊരട്ടി വൈഗൈ ത്രെഡ്സ് കമ്പനിയുടെ സര്‍ക്കാര്‍ ഏറ്റെടുത്ത മുപ്പത് ഏക്കര്‍ ഭൂമിയിലാണ് ഐടി പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്.
പത്ത് ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള ശ്രമവും നടക്കുന്നുണ്ട്.കമ്പനിയുടെ സ്ഥലത്തിന്റെ സംരക്ഷണ ചുമതല ലിക്വിഡേറ്റര്ക്കായതിനാല് വിട്ട് കിട്ടിയാല്‍ മാത്രമെ വികസനത്തിനായി ഉപയോഗിക്കുവാന്‍ സാധിക്കൂ. അനുബന്ധ വികസനങ്ങളുടെ ഭാഗമായി റസ്റ്റോറന്റുകള്‍,ഷോപ്പിംങ്ങ് സെന്റര്‍, ഗതാഗത സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നതോടെ കൂടുതല്‍ തൊഴില്‍ സാധ്യകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ പിടിപ്പു കേടാണ് ഉദ്ഘാടനം കഴിഞ്ഞിട്ട് കമ്പനികള്‍ പ്രവര്‍ത്തന സൗകര്യം ഒരുക്കി നല്കാതിരിക്കുവാന് കാരണം.അടിസ്ഥാന സൗകര്യം,വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കാല താമസം നേരിട്ടതാണ് തടസ്സമായത്. ഏകദേശം മുപ്പതിരണ്ട് കമ്പനികള്‍ക്കുള്ള സൗകര്യമൊരുക്കിയാണ് ഐടി പാര്‍ക്കില്‍ വികസനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഐടി വികസനത്തിന് സര്‍ക്കാരുകള്‍ മുന്തിയ പരിഗണനയാണ് നല്‍ക്കുകയെന്ന് പറയുമ്പോഴും വേണ്ടത്ര അടിയന്തിര പരിഗണന ഇപ്പോഴും ഈ മേഖലയക്ക് നല്ക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: