തൃശൂര്‍: ബിഎസ്എന്‍എല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കരാര്‍ തൊഴിലാളികള്‍ക്ക് വീക്കിലി ഓഫ് അനുവദിച്ചുകൊണ്ടുള്ള ജില്ലാ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ ഉത്തരവ് പൂര്‍ണമായി നടപ്പിലാക്കണമെന്നും കരാര്‍ തൊഴിലാളികളെ അകാരണമായി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ബിഎസ്എന്‍എല്‍ കാഷ്വല്‍ മസ്ദൂര്‍ സംഘ് ജില്ലാകണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ബിഎംഎസ് തൃശൂര്‍ ജില്ലാകാര്യാലയത്തില്‍ ജില്ലാപ്രസിഡണ്ട് സുമേഷ് മരോട്ടിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്വെന്ഷന് ബിഎംഎസ് ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. സിഎംഎസ് ജില്ലാസെക്രട്ടറി കെ.ടി.ബൈജു, ടി.എന്‍.മുരുകന്, എം.കെ.പ്രതീഷ്, ഷാജു തോട്ടിലാന്, സുഭാഷ് വെള്ളാങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: