വടക്കാഞ്ചേരി: പൂരം പ്രദര്‍ശനത്തിന് 60 ദിവസം മാത്രം ബാക്കിനില്‍ക്കെ നടത്തിപ്പിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം. സാമ്പത്തിക പ്രതിസന്ധിയാണ് കീറാമുട്ടിയായി മുന്നിലുള്ളത്. തുടക്കത്തില്‍ ആറ് ലക്ഷം രൂപ ലാഭത്തിലാണ് മുന്‍ ഭരണസമിതിതന്നെ പ്രദര്ശനകമ്മിറ്റിയെ ഏല്‍പ്പിച്ചത്. ഇപ്പോള്‍ സംഘാടകരുടെ കയ്യില്‍ അമ്പതിനായിരം രൂപമാത്രമാണ് മിച്ചമുള്ളത്.
കഴിഞ്ഞദിവസം ചേര്‍ന്ന വിവിധ പൂരക്കമ്മറ്റികളുടെ യോഗത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികളെ വിളിച്ചിരുന്നില്ല. ഇത് ആശയക്കുഴപ്പങ്ങള്‍ക്കും അതൃപ്തികള്‍ക്കും വഴിവെച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ സൃഷ്ടിച്ചവര്‍ തന്നെ പരിഹരിക്കട്ടെയെന്നും തങ്ങളെ അതിലേക്ക് വലിച്ചിടേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രദര്‍ശനം സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും പരുത്തിപ്രയിലെ സ്വകാര്യ വ്യക്തിയുടെ സഥലത്തേക്ക് മാറ്റുന്നതിനും ആലോചനയുണ്ട്. നാളെ നടത്തുന്ന പൂരം പ്രദര്‍ശന ആലോചനായോഗം സംഘര്‍ഷഭരിതമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: