ഇരിങ്ങാലക്കുട ; തൊമ്മാന വഴിയരികില്‍ അറവു മാലിന്യം തട്ടിയ നിലയില്‍ കണ്ടെത്തി. ഇരിഞ്ഞാലക്കുട ചാലക്കുടി സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ കടന്നു പോകുവാന്‍ കഴിയാത്ത വിധമാണ് മാലിന്യം തട്ടിയിരിയ്ക്കുന്നുത്. പുലര്‍ച്ചേയാണ് മാലിന്യം റോഡില്‍ ഉപേക്ഷിച്ചത്. ദുര്‍ഗന്ധം കാരണം വഴിയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ക്യാമറ അടക്കമുള്ള മുന്‍കരുതലോ രാത്രി സമയങ്ങളില്‍ മതിയായ വെളിച്ചമോ ശക്തമായ പോലീസ് പെട്രോളിങ്ങോ ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപെടുന്നത്. ദുര്‍ഗന്ധവും, തെരുവു നായകളുടെ ശല്യവും പരിസരവാസികളെയും യാത്രക്കാരെയും കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു.അടിയന്തിരമായി ഇതിനെതിരെ ബന്ധപ്പെട്ട അധികാരികള്‍ നടപടി എടുക്കണമെന്ന് നാട്ടുക്കാര് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: