തൃശൂര്‍: ജില്ലയിലെ ഓട്ടോറിക്ഷ തൊഴിലാളികളും ക്യാഷ് പെയ്മെന്റ് മെഷിനുകളിലേക്ക് കടന്ന് ഹൈടെക് ആകുന്നു. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ക്യാഷ്ലെസ് സമൂഹമെന്ന ആശയത്തിന് കരുത്തേകാന്‍ ആധുനിക മെഷിന് സംവിധാനം നടപ്പില്‍ വരുത്തിയ സാഹചര്യത്തിലാണ് വാഹനങ്ങള്‍ ഓടിച്ച് ജീവിത വരുമാനം തേടുന്ന തൊഴിലാളികള്‍ക്ക് പുതിയ സംവിധാനത്തെക്കുറിച്ച് ബോധവത്കരണവും മെഷിനുകളെക്കുറിച്ച് പരിചയപ്പെടുത്തലും സംഘടിപ്പിച്ചത്.
ബിഎംഎസ് ജില്ലാകമ്മിറ്റിയുടെയും ധനലക്ഷ്മി ബാങ്കിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.രാമന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എ.സി.കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എം.എം. വത്സന്, പെപ്പിന്ജോര്ജ്ജ്, ഹരിനാരായണന്, ദിലീപ് ചുള്ളിക്കാട്, സോണി, ധനലക്ഷ്മി റീജ്യണല്‍ മാനേജര്‍ ബിജുകുമാര്‍, മണ്‍ജിത്ത്, രതീഷ് വി. എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: