ഇരിങ്ങാലക്കുട ; വേദകാലഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കിയിരുന്നുവെന്ന് വിവേകാനന്ദ വേദിക് വിഷന്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ.ലക്ഷ്മികുമാരി,പണിക്കാട്ടില്‍ ശ്രീ ഭൂവനേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന മൂന്നാമത് ശ്രീമത് ദേവി ഭാഗവത സപ്താഹ യഞ്ജത്തോട് അനുബന്ധിച്ച് നടത്തുന്ന വിചാരസത്രം 6-ാം ദിനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പണ്ഡിതയായ പുത്രിമാര്‍ ഉണ്ടാകുന്നതിന് വേണ്ടി ദമ്പതിമാര്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.ധര്‍മ്മിഷ്ഠയായ സ്ത്രികള്‍ ഉണ്ടായല്‍ ധര്‍മ്മബോധമുള്ള കുടുംബത്തെ വാര്‍ത്തെടുക്കുവാന്‍ അവള്‍ക്ക് സാധിക്കുമെന്ന് അന്നത്തെ തലമുറ കരുതിയിരുന്നുവെന്ന് ഡോ.ലക്ഷ്മി കുമാരി പറഞ്ഞു.
ചടങ്ങില്‍ എസ് എന്‍ ഡി പി മുകുന്ദപുരം യൂണിയന് സെക്രട്ടറി പി കെ പ്രസന്നന് മുഖ്യാതിഥിയായിരുന്നു.ഷിജു ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.കോഡിനേറ്റര്‍ കെ. കെ. ബിനു ആമുഖ പ്രഭാഷണം നടത്തി.നന്ദനന്‍,കേശവന് തൈപറമ്പില്‍,വി ആര് പ്രഭാകരന്,കെ.ആര്.രാജന് എന്നിവര്‍ സംസാരിച്ചു.യഞ്ജവേദിയിലും ക്ഷേത്രത്തിലും നടന്ന ചടങ്ങുകള്‍ക്ക് യഞ്ജാചര്യന് രഘുനാഥ്,ക്ഷേത്രംമേല്‍ശാന്തി പടിയൂര്‍ വിനോദ് ,അബീഷ്,നിധീഷ് വൈശാഖ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: