തൃശൂര്‍:സ്വകാര്യ സ്വാശ്രയ സ്കൂളുകളുടെ മേല്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെടുമെന്ന് സംസാഥാന ബാലവകാശ കമ്മീഷന് വ്യക്തമാക്കി. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷന്.
കുട്ടികളുടെ നേര്‍ക്കുളള ശാരീരിക പീഡനം സ്കൂളുകളില്‍ പ്രതേ്യകിച്ച് സ്വകാര്യ സ്വാശ്രയ പബ്ലിക് സ്കൂളുകളില്‍ വര്‍ദ്ധിച്ച് വരുന്നതായാണ് കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കമ്മീഷന് അംഗങ്ങളായ ബാബു നരിക്കുനി, ഗ്ലോറി ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു.
മുടിപിടിച്ച് ചുമരിലിടിക്കുക, കൈ പുറകില്‍ കെട്ടി അടിക്കുക, കുനിച്ചു നിര്‍ത്തി പുറത്തിടിക്കുക തുടങ്ങിയ മൂന്നാംമുറകള്‍ ക്ലാസ്സുകളില്‍ നടക്കുന്നതായാണ് കുട്ടികളുടെ പരാതിയില്‍ നിന്ന് വ്യക്തമാക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും കമ്മീഷന് വ്യക്തമാക്കി. കുട്ടികളെ മാനസികമായി പീഡിപ്പിക്കുക, കളിയാക്കുക തുടങ്ങി പലവിധ ശിക്ഷാമുറകള്‍ ഇത്തരം സ്കൂളുകളില്‍ നടന്ന് വരുന്നതെന്നും ഇത് അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈകൊളളണമെന്നും കമ്മീഷന് അറിയിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന കേസുകളില്‍ നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ പോലീസ് ജാഗ്രത പാലിക്കണമെന്നും കമ്മീഷന് പറഞ്ഞു.
മൊത്തം 14 പരാതികളാണ് കമ്മീഷന് പരിഗണിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഉദേ്യാഗസ്ഥരും സംബന്ധിച്ചു. തുടര്‍ന്ന് ചികിത്സക്കിടെ പൊളളലേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന നവജാതശിശുവിനെ കമ്മീഷന് അംഗങ്ങള്‍
സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: