ഇരിങ്ങാലക്കുട : നടവരമ്പ് സ്കൂളിന് സമീപം അനധികൃതമായി വില്‍പ്പന നടത്തിയിരുന്ന നാടന്‍ തത്തകളെ മോചിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ സ്ത്രീകളാണ് നൂറിലധികം തത്തകളുമായി വഴിയരികില്‍ വില്‍പ്പന നടത്തിയിരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനായ ഷെബീര്‍ മാപ്രാണം ഇത് വഴി കടന്ന് പോകുമ്പോള്‍ തത്തകള്‍ ശ്രദ്ധയില്‍ പെടുകയും തത്തകളെ എവിടെ നിന്ന് ലഭിച്ചുവെന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ സ്ത്രീകള്‍ ഓടി രക്ഷപെടുകയായിരുന്നു.പിന്നീട് തത്തകളെ ഇരിങ്ങാലക്കുട പോലിസില്‍ എത്തിച്ച് വനംവകുപ്പിന് കൈമാറി. പാലക്കാടു നിന്നും പനകളില്‍ പ്രതേകതരം പശയുള്ള വലവിരിച്ചാണ് തത്തകളെ കൂട്ടത്തോടെ പിടികൂടുന്നത്.പിന്നിട് ഇവയുടെ പറക്കാന്‍ സഹായിക്കുന്ന താഴെയുള്ള തൂവലുകള്‍ പറിച്ച് കളഞ്ഞ ശേഷമാണ് വില്‍പ്പന നടത്തുന്നത്. നാടന്‍ തത്തകള്‍ വന്യജീവി സംരക്ഷണ നിയമപരിധിയില്‍ പെടുന്നവയായതിനാല്‍ ഇവയെ പിടികൂടുന്നത് ശിക്ഷാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: