ത്യശൂര്‍ : ഒരു ദിവസത്തെ വിജ്ഞന വിനോദ യാത്ര ബാലഗോകുലത്തിലെ കുരുന്നുകള്‍ക്ക് പുതിയ അനുഭവമായി. പുതുക്കാട് ചെങ്ങാലുര് വ്യന്ദാവനം ബാലഗോകുലത്തിന്റെ ആഭ്യമുഖ്യത്തില്‍ അമ്പതോളം കുട്ടികളാണ് ജില്ലയിലെ വിവിധ ഇടങ്ങള്‍ സന്ദര്ശിച്ചിത്. പ്രകൃതിയേയും നാടിനെയും അറിയുക എന്നതായിരുന്നു പഠന വിഷയം. ഗുരുവായൂര്‍ ക്ഷേത്രം, പുന്നത്തൂര്‍ ആനക്കോട്ട, ബാലസദനം, വ്യദ്ധസദനം, അനാഥമന്ദിരം, വടക്കുംനാഥക്ഷേത്രം, കാഴ്ചബംഗ്ലാവ് എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശനം നടത്തി.
ആനക്കുളിയും ആനതീറ്റയും കണ്ട് മതിമറന്ന കുട്ടികള്‍ പിന്നിട് തൃശൂരിലെ ആര്‍എസ്എസ് കാര്യാലയവും സന്ദര്‍ശിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് വി. കെ. വിശ്വാനാഥന് തന്റ അനുഭവങ്ങളും ജീവിതവും പുരാണ കഥകളും പുതതലമുറക്ക് ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞുകൊടുത്തു. ഡാന്‍സും പാട്ടും മറ്റുമായി ആവേശത്തിലും സന്തോഷത്തിലും നിറഞ്ഞാടിയ കുട്ടികള്‍ക്ക് ഒരുദിവസത്തെ യാത്ര വേറിട്ട അനുഭവമായി. വി ആര് അജിത്ത്, എന്‍.സി അജിതന്. എ.ടി.രതിഷ്, വാസന്തി, രമണി എന്നിവരുടെ നേതൃത്വത്തിലാണ് വിജ്ഞാന ഉല്ലാസ യാത്ര സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: