തൃശ്ശൂര്‍:നടത്തറ മുളയം വില്ലേജിലെ നാല് ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പട്ടയം റദ്ദാക്കി. ചട്ടലംഘനം നടത്തിയ എസ്.എന്‍.ഗ്രാനൈറ്റ്, ഈസ്റ്റേണ്‍ ഗ്രാനൈറ്റ്സ്, ഗ്രാനൈറ്റ്സ് പ്രോഡക്റ്റ്സ്, വലക്കാവ് ഗ്രാനൈറ്റ്സ് എന്നിവ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളുടെ പട്ടയങ്ങളാണ് തൃശ്ശൂര്‍ തഹസില്‍ദാര്‍ റദ്ദാക്കിയത്. കമ്പനികള്‍ ഭൂമിപതിവ് ചട്ടങ്ങള്‍ ലംഘിച്ചതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു.
ഹൈക്കോടതി വിധി, അനേ്വഷണ റിപ്പോര്‍ട്ട്, ഹാജരാക്കിയ ഓഫീസ് രേഖകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തഹസില്‍ദാരുടെ നടപടി. അച്ചന്‍കുന്ന് ആദിവാസി കര്‍ഷക സമിതി, മലയോര സംരക്ഷണ സമിതി, നടത്തറ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് ദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ക്വാറി ക്രഷറി യൂണിറ്റുകള്‍ക്കെതിരെ സമരരംഗത്തായിരുന്നു. സമരസമിതിയുമായി ഇക്കഴിഞ്ഞ ആഗസ്റ്റ് 2ന് നടന്ന മന്ത്രിതല-ഉദേ്യാഗസ്ഥ ചര്‍ച്ചയെതുടര്‍ന്നാണ് ക്വാറി ക്രഷറി യൂണിറ്റുകള്‍ ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കാന്‍ തൃശ്ശൂര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: