തൃശ്ശൂര്‍:പെരിങ്ങാവ് ശ്രീ ധന്വന്തരീക്ഷേത്രത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി മഹോത്സവം ഇന്ന് മുതല്‍ ജനുവരി 8 വരെ ആഘോഷിക്കും.ഇന്ന് കാലത്ത് അഷ്ടദ്രവ്യഗണിപതിഹോമത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.വൈകീട്ട് 6.15 ന് ധന്വന്തരി കലാപീഠം,സുവര്ണ്ണമുദ്രസമര്പ്പണം,ആദ്ധ്യത്മിക ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം,പുതിയ നടപ്പന്തല്‍,സാംസ്ക്കാരിക സമ്മേളനം എന്നിവ പത്മശ്രീ ടി.എ.സുന്ദര്മേനോന് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ധന്വന്തരി കലാപീഠത്തിലെ കലാകാരന്മാരുടെ പഞ്ചാരിമേളം അരങ്ങേറും.അഷ്ടാഭിഷേകം,അയ്യപ്പന്‍വിളക്ക്, സംഗീതാര്‍ച്ചന,നേത്രപരിശോധന ക്യാമ്പ്,നൃത്തനൃത്യങ്ങള്‍,ബാലെ,തീയ്യാട്ട്,കളഭാഭിഷേകം,തിരുവാതിരക്കളി,അക്ഷരശ്ലോക സദസ്സ്,വീണക്കച്ചേരി എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും.ഏകാദശി ദിവസമായ 8 ന് രാവിലെ പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ശ്രീബീതഭലി,ചേറൂര് രാജപ്പന് മാരാരുടെ നേതൃത്വത്തില്‍ 100 കലാകാരന്മാര് പങ്കെടുക്കുന്ന പഞ്ചാരിമേളം ഏകാദശി ഊട്ട് എന്നിവ നടക്കും.വൈകീട്ട് 5 ന് കൂട്ടപ്പറനിറക്കല് 6.30 ന് പഞ്ചരത്നകീര്‍ത്തനം,വിളക്കാചാരം എന്നിവയും തുടര്‍ന്ന് കിഴ്ക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളവും ഉണ്ടാും.
ദ്വാദശി ദിവസമായ 9 ന് കാലത്ത് നടക്കുന്ന നടയടക്കലോടുകൂടി മഹോത്സവത്തിന് സമാപനമാകും.ഭാരവാഹികളായ അഡ്വ.എംസി.മനോജ്കുമാര്‍,സിആര്‍.വേണുഗോപാല്‍,രാമചന്ദ്രന് കടവില്‍,ഇഎസ്.ഗോപാലകൃഷ്ണന്,എംവി.ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: