ചാലക്കുടി: ചന്ദന മരം മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘം അറസ്റ്റില്‍. ചെമ്പം കണ്ടം പറയം കണ്ടത്തില്‍ ഗിരീഷ് (31), പാലിയേക്കര പുളിക്കല്‍ രാജു എന്ന പീലി(37),കല്ലൂര്‍ ഭരതസ്വദേശി പണക്കാരന് വീട്ടില്‍ രജീവ് (30),ആലങ്ങാട് വെളയത്ത് പറമ്പില്‍ രജീഷ്(25) എന്നിവരെയാണ് കൊരട്ടി എസ്.ഐ എം.ജെ.ജീജോയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ വാഹന പരിശോധനക്കിടെ നാലുകെട്ട് ഭാഗത്ത് വെച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോ അമിത വേഗതയില്‍ വരുന്നത് കണ്ട് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ കൊരട്ടി ഭാഗത്തേക്ക് പോവുകയായിരുന്നു.പോലീസ് സംഘം പിന്തുടര്ന്നപ്പോള് കൊരട്ടി കിന്‍ഫ്ര പാര്ക്കിന് സമീപം ഓട്ടോ നിറുത്തി ഇറങ്ങിയോടിയ പ്രതികളെ പിടികൂടുകയായിരുന്നു.ഇവരില്‍ നിന്നും ചന്ദന മുട്ടികളും,മരം വെട്ടാനുപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.പാലപ്പിള്ളി പ്രാഥമീക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ചൂരക്കല്‍ വീട്ടില്‍ വിജോയുടെ ആള് താമസമില്ലാത്ത പറമ്പിലെ ചന്ദന മരമാണ് പ്രതികള്‍ കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് ചന്ദന മരങ്ങള്‍ കണ്ടു വെച്ച് രാത്രി സംഘമായി വന്ന് മുറിക്കുകയാണി ഇവരുടെ രീതി.വലിയ കയര്‍ ഉപയോഗിച്ച് മരം നാലു ഭാഗത്തേക്ക് കെട്ടി നിര്‍ത്തി മരത്തിന്റെ അടി ഭാഗം ചേര്‍ത്ത് മുറിച്ച് ഉരുപ്പിടികളാക്കി കടത്തുകയാണ് ചെയ്യുന്നത്. പ്രതിയായ രാജു 2001 ല്‍ പുതുക്കാട് പോലീസ് സ്റ്റേഷനില്‍ മോഷണ കേസിലും ,2009 ല്‍ മണലി സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് കേസിലും പ്രതിയാണ്. ഇവരില്‍ നിന്നും ചന്ദനം വാങ്ങുന്നവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പി പി.വാഹിദ് അറിയിച്ചു.
അന്വേക്ഷണ സംഘത്തില്‍ അഡീഷണല്‍ എസ്.ഐമാരായ സനീഷ് എസ്,ആര്, വര്‍ഗ്ഗീസ് പി.ടി,എ.കെ.അജയന്, സീനിയര്‍ സിപിഒമാരായ ഡേവീസ് സി.വി, ജോയ് കെ.എ, ജസ്റ്റിന് എന്നിവരും ഉണ്ടായിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: