ഇരിങ്ങാലക്കുട : കരാര്‍ പണികള്‍ക്ക് നഗരസഭ ടാര്‍ വാങ്ങിതരണമെന്ന ആവശ്യവുമായി കരാറുകാര്‍ ഒന്നടങ്കം ടെണ്ടര്‍ ബഹിഷ്ക്കരിച്ച സാഹചര്യത്തില്‍ 140 ബാരല്‍ ടാര്‍ നഗരസഭയില്‍ പാഴാകുന്നു. പുതിയ എംഒടി മാനദണ്ഡങ്ങള്‍ പ്രകാരം വിജി30 ഗുണനിലവാരമുള്ള ടാര്‍ മാത്രമേ നഗരസഭ പ്രദേശങ്ങളിലെ റോഡുകളിലെ പണികള്‍ക്ക് ഉപയോഗിക്കാവു. ഇത് പ്രകാരമുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതുമാണ്. എന്നാല്‍ കരാറുകാര്‍ സ്വയം ടാര്‍ വാങ്ങുന്നതില്‍ നിന്ന് പിന്മാറി. നഗരസഭ ടാര്‍ വാങ്ങിതരണമെന്ന ആവശ്യമുന്നയിച്ചു. നഗരസഭ ടെണ്ടര്‍ ക്ഷണിച്ചതില്നിന്ന് കരാറുകാര്‍ ആരും തന്നെ ടെണ്ടര്‍ ഷെഡ്യൂള്‍ സമര്‍പ്പിക്കാതെ ഒന്നടങ്കം ബഹിഷ്കരിച്ചു.
നഗരസഭയുടെ പിടിപ്പുകേട് മൂലം കഴിഞ്ഞ വര്‍ഷം ചെയ്യേണ്ടിയിരുന്ന പ്രവൃത്തികള്‍ പലതും മുടങ്ങുകയും ലാപ്സ് ആകുകയും ചെയ്തതിന്റെ ഫലമായി 140 ബാരല്‍ ടാര്‍ സ്റ്റോക്ക് ഉണ്ട്. ഇത് വിജി10 ഗ്രെയ്ഡില്‍ ഉള്ളതിനാല്‍ ഇത് ഉപയോഗിക്കാന്‍ സാധ്യമല്ല. ഇതില്‍ മുന്‍കൂറായി കിട്ടിയ 60 ബാരല്‍ ടാര്‍ സിഡ്കോവിനോട് തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ബാക്കിയുള്ള 80 ബാരല്‍ ടാറിന്റെ കാര്യത്തില്‍ യുക്തമായ തീരുമാനം നഗരസഭ എടുക്കണമെന്നും നഗരസഭ എന്‍ജിനിയര്‍ പറഞ്ഞു. പഴയ നിലവാരത്തിലുള്ള ടാര്‍ ഉപയോഗിച്ച് നഗരസഭയിലെ ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ പ്രത്യേകാനുമതി വാങ്ങി ടാര്‍ ചെയ്യാമെന്ന നിര്‍ദേശം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം തള്ളി. പുതിയ നിലവാരത്തിലുള്ള വിജി30 ടാര്‍ കരാറുകാര്‍ക്ക് വാങ്ങി നല്കുവാനും കൗണ്‍സില്‍ തീരുമാനമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: