ചാലക്കുടി: എഴുപത്തിയഞ്ചാം വയസിലും നാഗേന്ദ്രന് കോയമ്പത്തൂരില്‍ നിന്ന് കാല്‍നടയായി ശബരിലയിലേക്ക്. കഴിഞ്ഞ 43 വര്‍ഷമായി സ്ഥിരമായി കാല്‍നടയായിട്ടാണ് ശബരിമലയിലേക്ക് നാഗേന്ദ്രന്റെ യാത്ര.കോയമ്പത്തൂരിലെ വസ്ത്ര വ്യാപാരിയാണ് ഇദ്ദേഹം. 1973ലാണ് ആദ്യമായി കാല്‍നടയായി ശബരിമലയിലെത്തിയത്. ആദ്യ കാലങ്ങളില്‍ കോയമ്പത്തൂരില്‍ നിന്ന് ശബരിമലയിലെത്തുന്നതിന് 33 ദിവസം വരെ വേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ റോഡുകളും മറ്റും വന്നതിനാല്‍ പത്ത് ദിവസം കൊണ്ട് ശബരി മലയിലെത്താന്‍ കഴിയുന്നു. ഇത്തവണ ആകെ ഒരാള്‍ മാത്രമാണ് കൂടെ യാത്ര ചെയ്യുന്നതിനുള്ളത്. ഈ മാസം 22നാണ് കോയമ്പത്തൂരില്‍ നിന്ന് യാത്ര തുടങ്ങിയത്. നാഗേന്ദ്രന്റെ മകനും മറ്റും കാറില്‍ എരുമേലിയിലെത്തും ശബരീശനെ കണ്ടു തൊഴുത ശേഷം തിരിച്ച് കാറിലാണ് യാത്ര. യാത്രയില്‍ ക്ഷീണമൊന്നും ഇല്ലെന്നും, കാനന വാസനെ മനം നിറയെ കണ്ട് തൊഴുത് മടങ്ങണമെന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളതെന്ന് നാഗേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: