കോഴിക്കോട്: നാഷണല്‍ സൈക്ലിംഗ് ചാമ്പ്യ ന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ തിരുവമ്പാടി സ്വദേശി അലീന റെജിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
തിരുവനന്തപുരത്ത് വച്ച് നടന്ന നാഷണല്‍ സൈ ക്ലിംഗ് മത്സരത്തില്‍ ടീം സ്പ്രിന്റില്‍ ഒന്നാം സ്ഥാനവും, ടൈം ട്രയലില്‍ റെ ക്കോര്‍ഡോടെ ഒന്നാം സ്ഥാനവും, ക്രാഷ് ട്രാക്കിംഗില്‍ ഒന്നാം സ്ഥാനവുമടക്കം മൂന്ന് സ്വര്‍ണ്ണമാണ് അലീന നേടിയത്. സ്‌പോ ര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. ജെ. മത്തായി ഹാരമണിയിച്ചു. ഒട്ടും പ്രതീക്ഷിച്ചതല്ലെന്നും ഇത്തരം നേട്ടം കൈവരിക്കാനായതില്‍ വളരെ ഏറെ സന്തോഷമുണ്ടെന്നും അലീന പറഞ്ഞു.
തന്റെ നേട്ടത്തിന് കാരണമായ കിടുംബാംഗങ്ങള്‍ക്കും, കോച്ചിനും മറ്റ് അധ്യാപകര്‍ക്കും അലീന നന്ദി പറഞ്ഞു. ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും അതിനായി കഠിന പരിശ്രമം നടത്തുമെന്നും അലീന കൂട്ടിച്ചേര്‍ത്തു.
തിരുവമ്പാടി പുതുപറമ്പില്‍ റെജി, മിനി ദമ്പതികളുടെ മകളാണ് അലീന. ആര്‍.കെ. ആനന്ദാണ് പരിശീലകന്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കോച്ച് ചന്ദിരന്‍ ചെട്ടിയാരാണ് മറ്റൊരു പരിശീലകന്‍. അല്‍ക്ക റെജി, അമല റെജി എന്നിവര്‍ സഹോദരിമാരാണ്.
















