കൊടകര : ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ നീക്കം ചെയ്യണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊടകരയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്ട്ലെറ്റ് കൊളത്തൂരിലേയ്ക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചു. കൊടകര പഞ്ചായത്തിലെ മനകുളങ്ങര കുടിവെള്ള പദ്ധതിയുടെയും, കൊളത്തൂര്‍ എസ്.സി. കോളനിയുടെയും, നെടിലക്കാവ് ഭഗവതി ക്ഷേത്രത്തിന്റെയും സമീപത്തായി ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനത്തോടെ കഴിയുന്ന ഗ്രാമവാസികള്‍ക്കിടയിലേക്ക് മദ്യശാല കൊണ്ട് വന്ന് പ്രദേശത്തെ ജനജീവിതം താറുമാറാക്കാനുള്ള ശ്രമം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ബി.ജെ.പി. പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്കി. എല്‍.ഡി. എഫ്. നേതാക്കളുടെ ഒത്താശയോടെയാണ് ഈ നീക്കമെന്നും ഇതിനെതിരായി ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബി.ജെ.പി. നേതാക്കള്‍ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് പ്രതിക്ഷേധത്തിന്റെ ഭാഗമായി ജില്ലാകള്കടര്ക്കും, എക്സൈസ് കമ്മീഷണര്‍ക്കും കൂട്ടപ്പരാതി നല്‍കാനുള്ള ഒപ്പ് ശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: