കൊടുങ്ങല്ലൂര്‍: യോഗ ആരോഗ്യകരമായ ഒരു ജീവിത ചര്യയാണെന്നും അതിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്നതില്‍നിന്ന് മുസ്ലിം സമുദായത്തെ മതനേതൃത്വം വിലക്കരുതെന്നും കവി ബക്കര്‍ മേത്തല അഭ്യര്‍ത്ഥിച്ചു. ആരോഗ്യരംഗത്ത് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണച്ചെലവില്ലാത്ത എളുപ്പമാര്‍ഗ്ഗം യോഗയാണെന്നും അത് ഉള്‍ക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്യുന്നത് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കലയോടും സാഹിത്യത്തോടുമുള്ള നിഷേധാത്മകമായ നിലപാടുകളും മുസ്ലീം സമുദായത്തിന്റെ ആത്മീയ നേതൃത്വം ഉപേക്ഷിക്കണം. എറിയാട് മഹല്ല് സംഘടിപ്പിച്ച റബീഅ് 2016 എന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡണ്ട് എ.എ.മുഹമ്മദ് ഇക്ബാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം റിയാസ് അല്‍ഹസനി ഉദ്ഘാടനം ചെയ്തു. റൈറ്റ് റവ. ഫാ. ഫാങ്ക്, അബ്ദുള്സലാംഫൈസി, ഷബീര്‍ ബാഖവി, എം.എ.നിസാര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: