അക്ഷരശ്ലോക കലാസമിതിയുടെ 48-ാം വാര്‍ഷികത്തോടനുബന്ധിച്ച്
എണ്‍പത് കഴിഞ്ഞ അക്ഷരശ്ലോക കലാകാരന്മാരെ ആദരിച്ചപ്പോള്‍
കോഴിക്കോട്: അക്ഷരശ്ലോക കലാസമിതിയുടെ 48-ാം വാര്‍ഷികത്തോടനുബന്ധിച്ച് എണ്‍പത് കഴിഞ്ഞ അക്ഷരശ്ലോക കലാകാരന്മാരെ ആദരിച്ചു. ഡോ.കെ. മാധവന്‍കുട്ടിയുടെ വീട്ടില്‍ നടന്ന പരിപാടിയില്‍ ഡോ. ടി.എം. സര്‍വോത്തമന്‍ നെടുങ്ങാടി കാലാകാരന്മാരെ പൊന്നാടയണിയിച്ചു. ഡോ. മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പത്മാവതി, വി. രാഘവന്‍ നായര്‍, കെ. ശങ്കരനാരായണന്‍, സി.കെ. രാധാകൃഷ്ണന്‍, മാധവന്‍കുട്ടി, പി. ചന്ദ്രസേഖരന്‍, കുഞ്ഞുണ്ണിക്കിടാവ്, ഡോ. എം.കെ. ശേഖരന്‍, കെ.കെ.വി. രാജ, ടി.സി. നാരായണന്‍ നമ്പൂതിരി എന്നിവരെയാണ് ആദരിച്ചത്. അക്ഷരശ്ലോക കലാസമിതി സെക്രട്ടറി കെ. ശങ്കരനാരായണന്‍ സ്വാഗതം പറഞ്ഞു. കോഴിക്കോട് ശിക്ഷക്‌സദനില്‍ ഇന്ന് രാവിലെ 9.30ന് അക്ഷരശ്ലോക കലാസമിതി 48-ാം വാര്‍ഷികാഘോഷം നടക്കും. തുടര്‍ന്ന് കുട്ടികളുടെ അക്ഷരശ്ലോകമത്സരവും ഉച്ചയ്‌ക്ക് 1.30 മുതല്‍ മുതിര്‍ന്നവരുടെ അക്ഷരശ്ലോകമത്സരവും നടക്കും.
















