തൃശ്ശൂര്‍:കോര്പ്പറേഷന് പരിധിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ നിയമപ്രകാരം പ്രദര്‍ശിപ്പിക്കേണ്ട ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ നടപടിയ്ക്കായി കോര്പ്പറേഷന് സെക്രട്ടറിക്ക് ജില്ലാ വിജിലന്‍സ് കമ്മിറ്റി നിര്‍ദ്ദേശം നല്കി. സ്വകാര്യ ബസ്സുകളിലെ ടിക്കറ്റ് നിര്‍ബന്ധമാക്കാനും അധികാരികള്‍ക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം.ജില്ലാകളക്ടര്‍ ഡോ.എ.കൗശികന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം.
വിജിലന്‍സ് ഡിവൈഎസ്പി എ.രാമചന്ദ്രന്, വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സി ഷാജു ജോസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ യോഗത്തില്‍ ലഭിച്ച പരാതികള്‍ യോഗം വിലയിരുത്തി. രേഖാമൂലം ലഭിച്ച പരാതികള്‍ അന്വേഷണത്തിനായി വകുപ്പ് മേധാവികള്‍ക്ക് കൈമാറിയതായി ചെയര്മാന് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി വിജിലന്‍സ് അറെയ്സിംഗ് കേരള എന്ന ആപ്പിനു രൂപം നല്‍കിയിട്ടുണ്ടെന്നും പ്ലേസ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: