തൃപ്രയാര്‍: കളിമണ്ഡലം കഥകളി ആസ്വാദനകൂട്ടയ്മയുടെ ഒമ്പതാമത് വാര്‍ഷികാഘോഷ പരിപാടികള്‍ പ്രിയദര്‍ശിനി ഹാളില്‍ പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു. കളിമണ്ഡലം ചെയര്മാന് സദാനന്ദന് ഏങ്ങൂര് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ദിനേശ്രാജ ആമുഖ പ്രസംഗം നടത്തി. കഥകളി ഗായകന് കലാനിലയം ഉണ്ണികൃഷ്ണന് കളിമണ്ഡലം പുരസ്കാരം ഏറ്റുവാങ്ങി. സോപാനസംഗീതജ്ഞന്‍ പന്തളം ഉണ്ണികൃഷ്ണന് പൈതൃക പുരസ്കാരവും കഥകളി നടന് കലാമണ്ഡലം ഷിജുകുമാര്‍ ഗുരുദേവപുരസ്കാരവും ഐഎന്‍എസ് ഖുക്രിയിലെ ടി.ജെ.രാജശേഖരന്‍നായര്‍ അക്ഷരപുരസ്കാരവും ഏറ്റുവാങ്ങി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ.എം.ആര്.സുഭാഷിണി, കെ.ജി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗവും നടത്തി. തുടര്‍ന്ന് പത്താംക്ലാസിലെ പാഠ്യവിഷയമായ കലിപുഷ്കരന്മാരുടെ പ്രലോഭനം കഥകളി അവതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: