ചാലക്കുടി: ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന യുവജന ശിബിരം ജ്യോതിര്‍ഗമയക്ക് തുടക്കമായി. ചാലക്കുടി എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ആരംഭിച്ച ശിബിരം ഇന്നസെന്റ് എം.പി.ഉദ്ഘാടനം ചെയ്തു. എസ്ആര്‍വിസിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അശോകന് അദ്ധ്യഷത വഹിച്ചു.ഇ.കെ.സതീഷ് കുമാര്‍,വി.എന്‍.ജിബീഷ് കുമാര്‍,പ്രസിഡന്റ് പ്രൊ.പി.വി.പീതാംബരന് ,സംസ്ഥാന സെക്രട്ടറി സി.എസ്.വിനീഷ്,രജനി തമ്പി,കെ.ജി.കുട്ടന്,വി.കെ പ്രസാദ് , പ്രഭാകരന് മാച്ചമ്പിള്ളി, എം.വി.ഗോപി, ബാബു കോട്ടമറ്റം, സി.ഇ.ശശി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: